കായണ്ണ: പിണറായി സർക്കാർ സാധാരണക്കാരെയും പാവങ്ങളെയും മറന്ന് മുതലാളിത്തത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ അഭിപ്രായപ്പെട്ടു. ബാലുശ്ശേരി യു ഡി എഫ് സ്ഥാനാർത്ഥി വി ടി.സൂരജിന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കായണ്ണ പഞ്ചായത്തിൽ യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിസി ബഷീർ അധ്യക്ഷത വഹിച്ചു. കേരളത്തിൽ ഭരണ മാറ്റം വരുമെന്നും അതിൽ വി ടി സൂരജും വിജയം വരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റംസീന നരിക്കുനി മുഖ്യ പ്രഭാഷണം നടത്തി. എം ഋഷികേശൻ മാസ്റ്റർ,അബ്ദുസ്സമദ് പൂനത്ത്,ആശിഖ് ചെലവൂർ,എൻ വി.റഹ്മാൻ,പി കെ സലാം മാസ്റ്റർ,പോയിൽ വിജയൻ,സി കെ,അസീസ്,മാങ്ങര രാജൻ,വി പി.ശ്രീധരൻ സി.കെ.അബ്ദുറഹിമാൻ പ്രസംഗിച്ചു.
പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതമാർക്ക് ഫെന്നി നൈനാൻ്റെ ഭീഷണി. അതിജീവിതമാർ വ്യാജ പരാതിക്കാരികളാണെന്നും അതിജീവിതയും കുടുംബവും ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നാണ് ഫെന്നി നൈനാൻ്റെ ഭീഷണി. രണ്ടാമത്തെ അതിജീവിതയെ നാടകക്കാരിയെന്നും ഫെന്നി അധിക്ഷേപിച്ചു. ഫേസ്ബുക്കിലൂടെയാണ് ഫെന്നി നൈനാൻ്റെ പ്രതികരണം.അതിജീവിതമാർ പൊലീസിൽ പരാതി നൽകിയത് ചൂണ്ടിക്കാട്ടിയാണ് ഫെന്നിയുടെ ഭീഷണി. ആ പെൺകുട്ടി കഴിഞ്ഞ ദിവസം പരാതി നൽകി. താൻ സൈബർ അറ്റാക്ക് ചെയ്തെന്നാണ് പറയുന്നത്. എവിടെയാണ് സൈബർ അറ്റാക്ക് നടന്നതെന്ന് ഫെന്നി ചോദിച്ചു. അന്ന് താൻ പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു. ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും. തനിക്കെതിരെ കള്ളക്കേസ് കൊടുത്ത താങ്കളെ നിയമപരമായും പൊതു സമൂഹത്തിന് മുന്നിലും തുറന്നു കാണിക്കും. അപ്പോൾ ഈ വ്യാജ ഐഡന്റിറ്റിയും പൊലീസ് ബന്ധവും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരി എന്ന നാടകവുമൊക്കെ പൊളിയും. ഇന്ന് പ്രോത്സാഹിപ്പിക്കുന്നവർ അന്ന് കാണില്ലെന്നും ഫെന്നി നൈനാൻ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപംസോറി,പോസ്റ്റ് ഇടാൻ രണ്ടുമൂന്നു ദിവസം വൈകി. ചില അന്വേഷണങ്ങളിൽ ആയിരുന്നു. അത് പൂർത്തിയായില്ല, പൂർത്തിയായിട്ട് വിശദമായി തന്നെ എഴുതാം. ഇപ്പോൾ ഒരുപാട് തവണ വന്ന ബിഗ് ബ്രേക്കിങ്ങുണ്ട് “ഫെന്നി നൈനാൻ അതിജീവിതയെ സൈബർ അറ്റാക്ക് നടത്തിയതിന് എതിരെ കേസ്” ഈ ബ്രേക്കിംഗ് ചെയ്ത വാർത്തകളുടെ പിന്നീടുള്ള വാർത്തകൾ കൊടുക്കാൻ മാധ്യമങ്ങൾക്ക് താൽപര്യം ഇല്ലാത്തത് കൊണ്ട് ഞാൻ തന്നെ പറയാം.കാനഡയിൽ ഉള്ള പരാതിക്കാരി എനിക്ക് എതിരെ കേസ് കൊടുത്തു. അത് വലിയ വാർത്ത ആയി. പൊലീസ് ആ കേസ് അന്വേഷിച്ചിട്ട് അതിൽ കഴമ്പില്ല എന്ന് കണ്ടെത്തി അവരത് അത് അർഹിക്കുന്ന കുപ്പയിൽ വലിച്ചു എറിഞ്ഞു. ഞാൻ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആണ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടോ മിണ്ടിയിട്ടോ ഇല്ലാത്ത ബാംഗ്ലൂർ പഠിക്കുന്ന ഒരു പെൺകുട്ടി ഞാൻ അതിനെ തട്ടിക്കൊണ്ട് പോവുകയും ഒരു ഹോം സ്റ്റേയിൽ എത്തിക്കുകയും ചെയ്ത് അവിടെ വെച്ച് രാഹുൽ എംഎൽഎ പീഡിപ്പിച്ചു എന്ന കള്ളക്കേസ് കൊടുത്തത്.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ പീഡനാരോപണ പരാതിയിൽ സുഹൃത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫെന്നി നൈനാനെ പ്രതി ചേർത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാൻ രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാൻ ഉണ്ടായിരുന്നെന്നും കാർ ഓടിച്ചത് അദ്ദേഹമാണെന്നും രണ്ടാമത്തെ അതിജീവിത പരാതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പല തവണ ഫെന്നി പരാതിക്കാരിയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ ഓഫറുമായി സപ്ലൈക്കോ. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സപ്ലൈക്കോയുടെ പ്രോത്സാഹന സമ്മാനം. വോട്ടു ചെയ്തതിന് തെളിവായി വിരലിൽ തേയ്ക്കുന്ന മഷി പരിശോധിച്ച ശേഷമാകും പുട്ടുപൊടി നൽകുക. സപ്ലൈക്കോയിൽ നിന്നും ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് പുട്ടുപൊടി ലഭിക്കുക. സിറ്റസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ(സ്വീപ്), ജില്ലാ ഭരണകൂടം, സപ്ലൈക്കോ എന്നിവ സംയുക്തമായാണ് 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ് ലൈനോടെ തെരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിൻ നടത്തുന്നത്.
പേരാമ്പ്ര :മലാത്തോട്ടത്തിൽ രതീഷിൻ്റെ മകൻ അനുദേവ് (19) നിര്യാതനായി. മാതാവ് : രജില സഹോദരൻ : ആദിദേവ് . സംസ്‍കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി . മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും, 2026-27ൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തും. ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നൽകും. സമ്പൂർണ്ണ മാലിന്യ സംസ്കരണം ഉറപ്പാക്കും. ടൂറിസം വളർച്ചയ്ക്ക് വിശദമായ പദ്ധതികളും തെരഞ്ഞെടുപ്പ് പത്രികയിലുണ്ട്. 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കും.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾെക്കതിരെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്ത്രീകളുടെ വിപുലമായ പങ്കാളിത്തത്തോടു കൂടി ക്രൈം മാപ്പിങ് നടത്തും. പട്ടിക വർഗ ക്ഷമം ഉറപ്പുവരുത്തും. പട്ടിക വർഗ്ഗക്കാർക്കുള്ള ഉപ പദ്ധതി പൂർണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും നടപ്പാക്കുക. ആരോഗ്യ മേഖലയിൽ മികച്ച ചികിത്സ ഉറപ്പാക്കും. കെ-ഫോൺ വിപുലമാക്കും. കാലാവസ്ഥ വ്യതിയാനം നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും എൽഡിഎഫ് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.ന്യൂനപക്ഷ മതരാഷ്ട്ര ശക്തികളുമായി പരസ്യമായി കൂട്ടുകൂടുമ്പാള്‍ തന്നെ ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് ബിജെപിയുമായി രഹസ്യധാരണയില്‍ എത്താന്‍ മടിക്കാത്ത യുഡിഎഫിന് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവുംസാമൂഹ്യമൈത്രിയും സംരക്ഷിക്കാന്‍ കഴിയില്ല. വര്‍ഗീയ ശക്തികള്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത ഭരണം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫിനു മാതമേ കഴിയൂവെന്നും പ്രകടന പത്രികയില്‍ പറയുന്നു.
വാഷിങ്ടണ്‍: ആര്‍ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമാകുന്ന നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്. ഓറിയോണ്‍ പേടകം ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ ബേണ്‍ പൂര്‍ത്തിയായതായി നാസ വ്യക്തമാക്കി.നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി. ഫ്ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം സഞ്ചാരികള്‍ പരീക്ഷിക്കും.
മാനന്തവാടി: ബാവലി പുഴയിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളിക്കാൻ ഇറങ്ങിയ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്റഫിൻ്റെ മകൻ ആഷിഖ് (15) ഷംഷീറിന്റെ മകൻ അദ്നാൻ (17)വയസ്സ് എന്നിവരാണ് മരണപ്പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ. കോഴിക്കോട് കൊടുവള്ളിയിലെ ദർസിൽ നിന്നും മൈസൂർ ഭാഗത്തു വിനോദ യാത്ര പോയി മടങ്ങി വരുന്നതിനിടെ ബാവലി മഖമിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേരിൽ രണ്ട് പേരാണ് മരിച്ചത്. ഒരാൾ രക്ഷപ്പെട്ടു.
കോഴിക്കോട്: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയുമുണ്ടാകും. തിരുവനന്തപുരം പാളയത്ത് രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയും തോമസ് ജെ നെറ്റോയും തോമസ് തറയിലും പങ്കെടുക്കും. സെന്‍റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഖ വെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
തിരുവനന്തപുരം: നെടുമങ്ങാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട്ടുടമയ്ക്കും മകനും പരിക്ക്. താന്നിമൂട് സ്വദേശി ഷാജഹാന്റെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഷാജഹാനും മകന്‍ നിഹാസിനും പരിക്കേറ്റു.ഷാജഹാന് ഇരുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റു. നിഹാസിന് തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് സംഭവം.ഉപയോഗിക്കാതെ വെച്ചിരുന്ന പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ വീട് ഭാഗികമായി തകരുകയും നിരവധി വീട്ടുപകരങ്ങള്‍ നശിക്കുകയും ചെയ്തു.
ബാലുശ്ശേരി :കിനാലൂർ ജി യു പി സ്കൂൾ 99 മത്തെ വാർഷികോത്സവ ഉദ്ഘാടനവും, നൂറാം വാർഷികോൽസവത്തിന്റെ ലോഗോ പ്രകാശനവും റിട്ടയേഡ് ഡയറ്റ് പ്രിൻസിപ്പളും വിദ്യാഭ്യാസ പ്രവർത്തകനു മായ ടി. കെ .അബ്ബാസ് അലി നർവഹിച്ചു. സ്കൂൾ പ്രാധാനാധ്യാപിക ശ്രീജ കെ. ബി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു . എം .പി. ടി എ പ്രസിഡൻ്റ് ഫമിന, എസ്.എം.സി ചെയർമാൻ നിഥിൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സി.കെ സതീഷ് കുമാർ, രംഗീഷ്കുമാർ പി.കെ, രാജീവൻ പി.കെ, അമ്പാടി ബാബുരാജ്, ഇസ്മയിൽ എം.ടി, റഫീക്ക് കെ.കെ, റംല എം.കെ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പി ടി എ പ്രസിഡന്റ് ടി.കെ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എം പി ദേവദാസ് സ്വാഗതവും ഷൈനി ടീച്ചർ നന്ദിയും പറഞ്ഞു.